KozhikodeLatest

ആഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച

“Manju”

കോഴിക്കോട് : കോഴിക്കോട് പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കവര്‍ച്ചക്കു ശേഷം തൃശൂര്‍, എറണാകുളം, ബംഗാളിലെ 24 പര്‍ഗാന എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഡി സി പി. സ്വപ്നില്‍ മഹാജന്‍ ബംഗാള്‍ പോലീസുമായി ബന്ധപ്പെട്ട് ഇയാളെ വലയിലാക്കി. സി ഐ. ടി എസ് ശ്രീജിത്ത്, സീനിയര്‍ സി പി ഒമാരായ ഷിറില്‍ദാസ്, പി മനോജ്, സി പി ഒ. പ്രനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എ സി പി. ബിജുരാജ്, കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button