LatestThiruvananthapuram

രണ്ടുദിവസത്തെ പൊതുപണിമുടക്ക്, സംസ്ഥാനത്ത് ഹര്‍ത്താലാകും

“Manju”

തിരുവനന്തപുരം:28,29 തീയതികളിലെ പൊതുപണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകും. സംഘടിത, അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പൊതുജീവിതം പൂര്‍ണമായി സ്തംഭിക്കും. വാണിജ്യ,വ്യാപാര, പൊതുഗതാഗത സംവിധാനങ്ങളെയും ബാങ്കുകള്‍, ട്രെയിന്‍, വിമാന സര്‍വീസുകളെയും സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

“ഇന്ത്യയെ വളര്‍ത്തിയത് പൊതുമേഖല, പൊതുമേഖലയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ദേശീയ തലത്തില്‍ ബി.എം.എസ് ഒഴികെയുള്ള പത്ത് കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ 27ന് അര്‍ദ്ധരാത്രി 12 മുതല്‍ 29ന് വൈകിട്ട് ആറുവരെ 48മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക്. ആശുപത്രികളെയും അവശ്യസേവന വിഭാഗങ്ങളെയും പാല്‍ വിതരണത്തെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റെയില്‍വേ ജീവനക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൊഴില്‍ സ്തംഭിപ്പിക്കില്ല.പൊതുപണിമുടക്ക് മറ്റ്സംസ്ഥാനങ്ങളില്‍ സംഘടിതമേഖലയെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ പൊതുജീവിതത്തെ പ്രതിസന്ധിയിലാക്കില്ല. കൊവിഡിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമ്പത്തിക മേഖലയ്ക്ക് വന്‍തിരിച്ചടിയായിരിക്കും ഹര്‍ത്താല്‍ പ്രതീതിയുള്ള സമരം ഉണ്ടാക്കുകയെന്ന് ആശങ്കയുണ്ട്.

Related Articles

Back to top button