IndiaLatest

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട്ഫോണും ടാബ്‍ലെറ്റും

“Manju”

ലക്നൗ: യുപിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണും ടാബ്‍ലെറ്റുകളും നല്‍കുമെന്ന വാ​ഗ്ദാനം പാലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍‌. ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണം ചെയ്യാന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച്‌ ആ​ദ്യഘട്ടത്തില്‍ 2.5 ലക്ഷം ടാബ്‍ലെറ്റുകളും 5 ലക്ഷം സ്മാര്‍ട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങളില്ലാതെ സു​ഗമമായി വി​ദ്യാഭ്യാസത്തിനായാണ് ഇവ വിതരണം ചെയ്യുന്നത്.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളെയും ടാബ്‍ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ വഴിയും ഇ മെയില്‍ വഴിയും നല്‍കും. അതെ സമയം സ്മാര്‍ട്ട് ഫോണുകളും ടാബ്‍ലെറ്റുകളും ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരിടത്തും അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. രജിസ്ട്രേഷന്‍ മുതല്‍ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകള്‍ തീര്‍ത്തും സൗജന്യമാണ്.

വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ കോളേജുകള്‍ സര്‍വ്വകലാശാലക്ക് കൈമാറും. ഡാറ്റ ഫീഡിം​ഗ് നടത്തുന്നത് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് പോര്‍ട്ടലിലെത്തിയത്.

Related Articles

Back to top button