IndiaKeralaLatest

പദയാത്രയും അന്നദാനവും ഒഴിവാക്കി തീര്‍ത്ഥയാത്ര -ശിവഗിരി മഠം

“Manju”

ജ്യോതിനാഥ് കെ.പി.

വര്‍ക്കല: കോവിഡ് പ്രോട്ടോക്കാളും മാനദണ്ഡങ്ങളും പാലിച്ച് ഇത്തവണ ശിവഗിരി തീര്‍ത്ഥാടനം നടക്കും. തീര്‍ത്ഥാടന കാലത്ത് ഗുരു വിഭാവനം ചെയ്ത പുരോഗമനാത്മകമായ എട്ട് വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വെര്‍ച്യൂല്‍ പ്രഭാഷണ പരമ്പര ശിവഗിരി യുട്യൂബ് ചാനലിലൂടെ ഭക്തര്‍ക്ക് ശ്രവിക്കാനാകും. ഡിസംബര്‍ 25 മുതല്‍ ജനുവരി 15 വരെയായിരിക്കും പ്രഭാഷണം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, ശാസ്ത്രസാങ്കേതിക വിദ്യ, കൈത്തൊഴില്‍ എന്നീ വഷയങ്ങളിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് ഭക്തര്‍ക്ക് വന്നുപോകാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. ഇത്തവണ തീര്‍ത്ഥാടനത്തിന് പദയാത്രയും അന്നദാനവും ഉണ്ടായിരിക്കുന്നതല്ലയെന്നും എന്ന് മഠം പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button