KeralaLatest

സന്തോഷ് പണ്ഡിറ്റും ജിയാ ഇറാനിയും ബിഗ് ബോസ് 4 ലേക്ക്

“Manju”

കൊച്ചി; മലയാളത്തിലെ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഷോയുടെ സീസണ്‍ അവസാനിച്ചതോടെ അടുത്ത സീസണായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇതിനിടെ പുതിയ സീസണ്‍ അടുത്ത ഫെബ്രുവരിയില്‍ വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആരൊക്കെയാകും അടുത്ത സീസണില്‍ ഉണ്ടാകുകയെന്നതാണ് ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുത്തത്. അടുത്ത പതിപ്പ് എത്തുമെന്നായപ്പോള്‍ തന്നെ നിരവധി പേരുകള്‍ പ്രക്ഷേകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ സംബന്ധിച്ചുള്ള സാധ്യത ലിസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗര്‍ രേവതി. തന്റെ പുതിയ വീഡിയോയില്‍ 15 പേരുകളാണ് രേവതി പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് സന്തോഷ് പണ്ഡിറ്റിന്റേതാണ്. നിലവില്‍ ലൈം ലൈറ്റില്‍ ഉള്ള താരമാണ് സന്തോഷ് പണ്ഡിറ്റ്. നേരത്തേ ഫ്ലവേഴ്സ് ഷോയിലെ പരിപാടികളുമായി ബന്ധപ്പെട്ട വിവാദങ്ങളും സന്തോഷിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണമായിരുന്നു.
രണ്ടാമതായി വാവ സുരേഷിന്റെ പേരാണ് സാധ്യതയില്‍ ഉള്ളത്. ഇന്‍ഫ്ലുവന്‍സര്‍ എന്ന കാറ്റഗറിയിലായിരിക്കാം അദ്ദേഹം പങ്കെടുത്തേക്കുകയെന്നാണ് രേവതി പറയുന്നത്.
മൂന്നാമത്തെ പേരായി പറയുന്നത് മോഡലും നടനുമായ ജിയ ഇറാനിയുടെ പേരാണ്. മോഡലായ ജിയ ഇറാനിയുടെ പേര് ബിഗ് ബോസ് സീസണ്‍ 3 യുടെ സമയത്തായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സീസണ്‍ 3 മത്സരാര്‍ത്ഥിയായിരുന്ന ഋതു മന്ത്രയുമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പുറത്തുവിട്ടതോടെയായിരുന്നു ഇത്.

നേരത്തേ ബിഗ് ബോസ് സീസണ്‍ ഫോറിലേക്ക് വിളിച്ചേല്‍ തീര്‍ച്ചയായും പോകുമെന്ന് ജിയ ഇറാനി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് താന്‍. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ തീര്‍ച്ചയായും പോകും. കട്ടക്ക് മത്സരിക്കും.കപ്പടിക്കുകയും ചെയ്യും എന്നായിരുന്നു ജിയ ഇറാനി പറഞ്ഞത്.
ശ്രീലക്ഷ്മി അക്കലിന്റെ പേരാണ് നാലാമത് പ്രവചിച്ചിരിക്കുന്നത്. സോഷ്യല്‍ ആക്റ്റിവിസ്റ്റ് കാറ്റഗറിയിലാകും ഇവര്‍ എത്തിയേക്കുക. ടിക്ക് ടോക്കര്‍ ആയ അഖില്‍ സി ജെ സിക്സിന്റെ പേരാണ് അഞ്ചാമത് വരുന്നത്. നടന്‍ അനീഷ് രവി, നടി ലക്ഷ്മി പ്രിയ ,കൊല്ലം സുധി, ബിനു അടിമാലി തുടങ്ങിയവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.
ലിന്റോ റോണിയുടെ പേരാണ് മറ്റൊരു സാധ്യതയായി പ്രവചിക്കുന്നത്. നടി സുബ് സുരേഷിന്റെ പേരിനും സാധ്യത ഉണ്ടെന്ന് വീഡിയോയില്‍ പറയുന്നു. അതേസമയം അടുത്ത ബിഗ് ബോസ് സീസണില്‍ മത്സരാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളോട് നേരത്തേ തന്നെ സുബി പ്രതികരിച്ച്‌ വന്നിരുന്നു. ‘ങേ, ഞാനോ ഇതെപ്പോ’ എന്നായിരുന്നു അന്ന് സുബി പ്രതികരിച്ചത്.

ചക്കപ്പഴ ഫെയിം ശ്രുതി രജനികാന്ത്, നടന്‍ വിനോദ് കോവൂര്‍, നടി അനാര്‍ക്കലി മരയ്ക്കാര്‍, രാജേഷ് ഹെബ്ബാര്‍ എന്നിവരുടെ പേരുകളും സാധ്യതയില്‍ പറയുന്നു.ചാന്‍സ് കുറവാണെങ്കില്‍ റിയാസ് ഖാന്റെ പേരും പ്രവചിക്കുന്നുണ്ട്. അതേസമയം പേരുകളെല്ലാം തന്നെ വെറും സാധ്യത മാത്രമാണെന്നും പറഞ്ഞ പേരുകളില്‍ കുറഞ്ഞത് പത്ത് പേരെങ്കിലും എത്താന്‍ ചാന്‍സ് കൂടുതലാണെന്നും വീഡിയോയില്‍ രേവതി പറയുന്നു.

Related Articles

Back to top button