തിരൂരങ്ങാടി: റീഹയുടെ വീട്ടിലേക്ക് സമ്മാനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ്. ചെമ്മാട് കുന്നത്ത് വളപ്പില്‍ സലീഖിന്റെയും റസീനയുടെയും മകള്‍ റീഹ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോക്ക് സങ്കടക്കത്ത് എഴുതിയിരുന്നു. പോര്‍ച്ചുഗല്‍ ബെല്‍ജിയത്തോട് തോറ്റ് യൂറോകപ്പില്‍നിന്ന് പുറത്ത്പോയത് കണ്ട 11കാരി റീഹയാണ് കത്ത് എഴുതിയത്. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട റൊണാള്‍ഡോ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജംഷീര്‍ അത്തോളി, മലപ്പുറം വിങ് ജോയന്റ് സെക്രട്ടറി സല്മാന് പരപ്പനങ്ങാടി എന്നിവര്‍ ചേര്‍ന്ന് റീഹയുടെ വീട്ടില്‍ എത്തി ഫുട്ബാള്‍ കിറ്റ് കൈമാറുകയായിരുന്നു. ഇത്തരത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫാന്‍സ് അസോസിയേഷന് ചെയ്തവരുന്നതായി പ്രസിഡന്റ് അറിയിച്ചു.
Related Articles
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.
September 3, 2020 6:43 PM
Check Also
Close
-
നിതി ആയോഗും ഫോണ്‍പേയും ചേര്‍ന്ന് ഫിന്‍ടെക് ഹാക്കത്തോണ്‍February 18, 2022 12:45 PM