IndiaLatest

വീട്ടമ്മമാര്‍ക്കൊരു വരുമാനം ; മുട്ടക്കോഴികളുമായി സര്‍ക്കാര്‍

“Manju”

വീട്ടമ്മമാരുടെ എന്നത്തേയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ് കോഴി വളര്‍ത്തല്‍. നാടന്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും വിപണിയില്‍ ഇന്നെന്നല്ല, എന്നും വലിയ ഡിമാന്‍ഡാണ് ഉള്ളതെന്നു തന്നെയാണ് ഇതിന് കാരണവും.അതിനാല്‍തന്നെ നമുക്ക് വീട്ടിലേക്കുള്ള ആവശ്യത്തിനും അല്‍പ്പസ്വല്‍പ്പം വരുമാനത്തിനുമുള്ള മാര്‍ഗ്ഗവുമാണ് എന്നും കോഴി.
കോഴി ഇല്ലാത്തവര്‍ക്കും,എന്നാല്‍ വളര്‍ത്താനും വരുമാനം ഉണ്ടാക്കാനും ആഗ്രഹമുള്ളവര്‍ക്കുമായി സര്‍ക്കാരില്‍നിന്ന് വളരെ വിലക്കുറവില്‍ മുട്ടക്കോഴിയെ ഉള്‍പ്പടെ ലഭിക്കുന്ന പദ്ധതികള്‍ ഇന്ന് ധാരാളമുണ്ട്.ഒരു ആധാര്‍ കാര്‍ഡിന് പത്തു മുട്ടക്കോഴികളെ വെറും അറുന്നൂറു രൂപയ്ക്ക് ഇപ്പോള്‍ മൃഗാശുപത്രികള്‍ വഴി വിതരണം ചെയ്തുകൊണ്ടുമിരിക്കുന്നു.സ്വകാര്യ ഫാമുകളില്‍ നിന്നും വാങ്ങിയാല്‍ കുറഞ്ഞത് ആയിരത്തി എണ്ണുറ് രൂപ വരുന്ന പദ്ധതിയാണിത്.അതായത് ഒരു കോഴിക്കുഞ്ഞിന് നൂറ്റിയെണ്‍പതു രൂപ വീതം.അതാകട്ടെ സര്‍ക്കാര്‍ നല്‍കുന്നത് വെറും അറുപത് രൂപയ്ക്കും !
പക്ഷെ ഇവിടെ നമ്മുടെ പലരുടെയും പ്രശ്നം കോഴിക്കൂടാണ്.പണ്ടൊക്കെ പലക ഉപയോഗിച്ചായിരുന്നു കോഴിക്കൂട് നിര്‍മ്മിച്ചിരുന്നത്.പിന്നീട് ഹൈടെക് കോഴിക്കൂടുകള്‍ ആയി.കോഴികളെ തുറന്നു വിടാതെ തന്നെ വളര്‍ത്താന്‍ പറ്റിയത്.ഇത്തരം കൂടുകള്‍ക്കും അമ്ബതു കോഴികള്‍ക്കുമായി ഏറ്റവും കുറഞ്ഞത് ഇരുപത്തിമൂവായിരം രൂപ ചിലവാകും.പിന്നെ കരന്റുചാര്‍ജ്ജും തുറന്നു വിടാത്തതുകൊണ്ടുള്ള തീറ്റച്ചിലവ് വേറെയും.
ഇവിടെ നിങ്ങളുടെ വീട്ടില്‍ കോഴിക്കൂട് ഇല്ലെങ്കില്‍ അതെങ്ങനെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാന്‍ പറ്റും എന്ന കാര്യമാണ് വിശദീകരിക്കുന്നത്.ഉപയോഗ ശൂന്യമായ രണ്ട് ടയര്‍ ഉപയോഗിച്ച്‌ നമുക്കു തന്നെ മറ്റാരുടെയും സഹായമില്ലാതെ കോഴിക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും.ഇവിടെ ആവശ്യമായത് ബൈക്കിന്റ രണ്ട് ടയര്‍, കൂടിന് ആവശ്യമായ കമ്ബിവല,രണ്ട് വലിയ പട്ടിക,അഞ്ച് ചെറിയ പട്ടിക എന്നിവ മാത്രമാണ്.രണ്ടു സൈഡിലും ഓരോ ടയറുകള്‍ വീതം വച്ച്‌ ബാക്കി ചുറ്റോടുചുറ്റും നെറ്റടിച്ച്‌ അകത്ത് പലകയുമിട്ടാല്‍(ഫോട്ടോ കാണുക) കോഴിക്കൂടായി.കോഴിയെ വളര്‍ത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അല്ലെങ്കില്‍ കോഴിക്കൂട് ഇനി പണിയണം എന്ന് കരുതുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്ന ഒന്നാണിത്.ഉപയോഗശൂന്യമായ ടയര്‍ ഉണ്ടെങ്കില്‍ ആകെ ചിലവ് കമ്ബി നെറ്റിനു മാത്രം.അതാകട്ടെ നൂറോ ഇരുന്നൂറോ രൂപയ്ക്കുള്ളില്‍ കിട്ടുന്നതും.പഴയ പട്ടിക ഏതൊരു വീട്ടിലും കാണുമല്ലോ.ഇല്ലെങ്കില്‍ അയല്‍പക്കത്തു നിന്നോ തടിമില്ലുകളില്‍ നിന്നോ സംഘടിപ്പിക്കാവുന്നതേയുള്ളൂ. അധികം പണച്ചിലവും ഇല്ല സ്ഥലസൗകര്യവും അധികം വേണ്ട എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.വീട്ടമ്മമാര്‍ക്കല്ല,വീട്ടപ്പന്‍മാര്‍ക്കും ചെറുപ്പക്കാര്‍ക്കും വരെ പരീക്ഷിക്കാവുന്ന ഒന്നാണിത്.ഒപ്പം കൈനിറയെ കാശും ! പ്രത്യേകിച്ച്‌,ലോക്ഡൗണ്‍ കാലത്തോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കും.

Related Articles

Back to top button