KeralaLatest

ക്രിയേറ്റീവ് ചൈല്‍ഡ് പുരസ്‌കാര നിറവില്‍ ഹന്ന

“Manju”

തൃശൂര്‍: സംസ്ഥാന ഭിന്നശേഷി അവാര്‍ഡില്‍ ക്രിയേറ്റീവ് ചൈല്‍ഡ് വിത്ത്‌ ഫിസിക്കല്‍ ഡിസബിലിറ്റി എന്ന വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കി മലപ്പുറം സ്വദേശിയായ ഹന്ന ജൗഹാറ. തിരൂര്‍ തുഞ്ചന്‍പറമ്പ് ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ പ്രൈമറി വിദ്യാര്‍ത്ഥിനിയാണ് ഹന്ന. 90% സെന്‍സറി ന്യുറല്‍ ഹിയറിങ്ങ് ലോസ് വിഭാഗം ഭിന്നശേഷിയില്‍പ്പെട്ട ഹന്ന ചിത്രരചന, നാട്യകല, സൈക്ലിങ് എന്നീ മേഖലയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്.

2020ല്‍ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്‌ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ജില്ലാതല മത്സരത്തില്‍ സിംഗിള്‍ ഡാന്‍സില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ബഡ്‌സ് സ്ഥാപനങ്ങളുടെ ജില്ലാതല മത്സരത്തില്‍ ഓണപുലരി 2021 മലയാളി മങ്ക ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

തിരൂര്‍ ബഡ്‌സ് സ്കൂള്‍ അധ്യാപികയായ ഷൈജയാണ് ഹന്നയുടെ കഴിവുകള്‍ കണ്ടെത്തി പ്രചോദനവും സഹായങ്ങളും ചെയ്യുന്നത്. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ഏറ്റുവാങ്ങാനും ഹന്ന തന്റെ പ്രിയപ്പെട്ട ടീച്ചറോടൊപ്പമാണ് എത്തിയത്. പൊതുവെ വാശി കൂടുതലുള്ള ഹന്ന താന്‍ എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ഷൈജ ടീച്ചര്‍ പറയുന്നു. ഹന്നയുടെ അച്ഛന്‍ ബഷീറും സഹോദരന്‍ മുഹമ്മദ്‌ ഷെഫീക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവരാണ്. അമ്മ മൈമുന ഇവരുടെ സഹായത്തിനായി എപ്പോഴും കൂടെയുണ്ട്.

Related Articles

Back to top button