മുളങ്കുന്നത്തുകാവ്: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡില്‍ താമസിക്കുന്ന പണ്ടാരിപ്പറമ്പില്‍ വീട്ടില്‍ പരേതനായ രമേഷ് പണ്ടാരിയുടെ മകന് ഗണേശന് (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് ഗണേശനെ കിടപ്പുമുറിയിലെ കട്ടിലിലും സുമതിയെ കുളിമുറിയിലും മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടില്‍ ഇവരുടെ മകള്‍ ഋതു (28), ഒരാഴ്ച പ്രായമുള്ള കുട്ടി, സുമതിയുടെ അമ്മ സുശീല (77) എന്നിവരും ഉണ്ടായിരുന്നു. ഗണേശനും ഋതുവിനും സുശീലക്കും ഏപ്രില്‍ 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഋതുവിനെ പ്രസവത്തിനായി ഏപ്രില്‍ 28 ന് മുളങ്കുന്നത്ത്കാവിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പ്രസവ ശേഷം ഇവര്‍ വീട്ടില്‍ എത്തി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഹോം ക്യാറന്റീനില് കഴിയുകയായിരുന്നു. സുമതിക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല.കോവിഡ് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
Related Articles
Adithyan Kiran’s fictional novella “The Odyssey” launched at New Delhi
July 5, 2023 3:19 PM
Check Also
Close
-
ഡോക്ടറുമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുംJanuary 27, 2021 9:43 AM