Kerala
ആലപ്പുഴ ജില്ലയിൽ ശാന്തിഗിരിയുടെ ഭക്ഷണവിതരണം രണ്ടാം ദിവസവും തുടരുന്നു.
ശാന്തിഗിരി ആശ്രമം ചേർത്തലയിലെ വിവിധ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന രണ്ടാം ദിവസമായ ഇന്ന് ചേർത്തല ഏരിയ ഡി.ജി.എം ശ്രീ.രവീന്ദ്രൻ പി.ജി, ഏരിയ മാനേജർ ശ്രീ.റെജി പുരോഗതി,ആശ്രമം മാനേജർ ശ്രീ.രഘുവരൻ.എം.കെ എന്നിവരിൽ നിന്ന് അരൂർ,എഴുപുന്ന,കോടുതുരുത്ത്,കുത്തിയതോട്,വയലാർ,പട്ടണക്കാട്,തുറവൂർ,കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമാർ ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.
ഇന്നലെയും ഇന്നുമായി 15 കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ശാന്തിമഹിമ പ്രവർത്തകരായ ശ്രീ.നിജിൽ,ശ്രീ.സനീഷ് എന്നിവർ സന്നിഹിതരായിരുന്നു.