IndiaLatest

വ​രു​ണ്‍ സിംഗ് മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്

“Manju”

ബം​ഗ​ളൂ​രു: കഴിഞ്ഞ ദിവസമുണ്ടായ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്നും ഗുരുതര പൊള്ളലോടെ ര​ക്ഷ​പെ​ട്ട ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ വ​രു​ണ്‍ സിം​ഗി​ന്റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​താ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ അറിയിച്ചു.

“ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് ശേ​ഷം വ​രു​ണ്‍ സിം​ഗി​ന്റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നുണ്ട്. എ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.  ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​യി വെ​ല്ലിം​ഗ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വ​രു​ണി​നെ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ക​മാ​ന്‍​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വ​രു​ണ്‍ സിം​ഗി​ന് 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഗുരുതര പൊള്ളലേറ്റെങ്കിലും വരുണ്‍ സിംഗ് രക്ഷപെട്ടതൊഴിച്ചാല്‍ മറ്റുള്ള 13 പേരും മരണത്തിന് കീഴങ്ങി.

Related Articles

Back to top button