IndiaLatest

സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുന്നു

“Manju”

കര്‍ഷകവേട്ട ; സമരകേന്ദ്രങ്ങളില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം | National |  Deshabhimani | Saturday Jan 30, 2021

ശ്രീജ.എസ്

ഡല്‍ഹി ;കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത പുലര്‍ത്തുന്നു. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത പ്രതീക്ഷിച്ച്‌ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ഷകര്‍ സ്വന്തം നിലയ്ക്കും സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്തും. എന്നാല്‍, ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്.

ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 66ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് ദിവസവും സിംഗുവില്‍ സംഘടിച്ചെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നും സ്ഥലം ഒഴിയണമെന്നുമായിരുന്നു ആവശ്യം. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്നലെ കല്ലേറിലും ലാത്തി ചാര്‍ജിലുമാണ് കാര്യങ്ങള്‍ അവസാനിച്ചത്.

Related Articles

Back to top button