IndiaLatest

പൂജയ്ക്കിടെ ‘ഗോമാതാവ്’ സ്വര്‍ണമാല വിഴുങ്ങി ; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

“Manju”

ബംഗളൂരു : ദീപാവലിക്ക് ഗോ പൂജനടത്തിയ കുടുംബത്തിന് പശു ഇങ്ങനെ ഒരു പണി കൊടുക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല.
ദീപാവലി ദിവസമാണ് ശ്രീകാന്ത് ഹെഗ്‌ഡേ സ്വര്‍ണമൊക്കെ വച്ച്‌ ഗോപൂജ നടത്തിയത്. പൂജയ്ക്കായി 20 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത മാലയാണ് ഇയാള്‍ ഉപയോഗിച്ചത്. പൂജകഴിഞ്ഞ് പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും ഊരി മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇത് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ സംശയം പശുവിന് മേല്‍ ആയതോടെ പിറ്റേന്ന് മുതല്‍ ചാണകം ഇടുന്നത് നോക്കലായി ഇവരുടെ ജോലി. ഒരു മാസം ചാണകം പരിശോധിച്ചിട്ടും സ്വര്‍ണം ലഭിക്കാതായതോടെ ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃഗാശുപത്രിയില്‍ പശുവിനെ കൊണ്ട് പോയി സ്‌കാന്‍ ചെയ്തു. ഈ പരിശോധനയില്‍ വയറ്റില്‍ സ്വര്‍ണം കണ്ടെത്തി.
സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓപ്പറേഷനിലൂടെ ഡോക്ടര്‍ മാല തിരികെ എടുത്തു. എന്നാല്‍ 20 ഗ്രാമിന്റെ മാല പശു വിഴുങ്ങിയതില്‍ ലഭിച്ചത് 18 ഗ്രാം മാത്രമാണ്. രണ്ട് ഗ്രാം എവിടെ എന്ന് ഇനിയും കണ്ടെത്താനായില്ല. ദീപാവലി പൂജ നടത്തിയത് ഏതായാലും വീട്ടുകാരും പശുവും ജീവനുള്ള കാലത്തോളം മറക്കാന്‍ ഇടയില്ല.

Related Articles

Back to top button