KeralaLatest

പ്രദീപിന്റെ ഓര്‍മയില്‍ സുഹൃത്തുക്കള്‍

“Manju”

കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പ്രിയ കൂട്ടുകാരന്‍ പ്രദീപിന്റെ ഓര്‍മയില്‍ വിതുമ്പുകയാണ് സുഹൃത്തുക്കള്‍.
സുലൂര്‍ വ്യോമതാവളത്തിലെ ഹെലികോപ്റ്റര്‍ യൂണിറ്റിലെ അംഗമായ പ്രദീപ് കൊച്ചിയിലേക്ക് ഇടയ്ക്ക് ഔദ്യോഗിക യാത്രയ്ക്കു പറക്കും. തൃശൂരിനു മുകളിലൂടെയാണു പോകുന്നതെങ്കില്‍ അക്കാര്യം മുന്‍പേ വിളിച്ചു പറയും. ചില ഘട്ടങ്ങളില്‍ അത്തരം യാത്രകള്‍ പൊന്നൂക്കരയിലെ വീടിനു മുകളിലൂടെ ആണെങ്കില്‍ വരുന്ന സമയം നേരത്തേ അറിയിക്കും. ഹെലികോപ്റ്റര്‍ കടന്ന് പോകുമ്പോള്‍ കൈവീശി യാത്ര പറഞ്ഞ് താഴെയുണ്ടാകുമെന്ന് കൂട്ടുകാര്‍ പറയുന്നു.
ഞങ്ങള്‍ കൈവീശുന്നത് അവന്‍ കാണുന്നുണ്ടെന്ന് ഞങ്ങള്‍ കരുതും. മാസങ്ങള്‍ക്ക് മുമ്പ് കൂടി അത്തരം സന്തോഷം ഉണ്ടായതായും സഹപാഠികള്‍ ഓര്‍ത്തെടുത്തു. പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രദീപിനായി സ്മാരകം നിര്‍മിക്കണമെന്നും സഹപാഠികള്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button