India

ഐഇഡി പൊട്ടിത്തെറിച്ചു; ഝാർഖണ്ഡിൽ പോലീസുകാരന് ദാരുണാന്ത്യം

“Manju”

റാഞ്ചി : ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പോലീസുകാരൻ മരിച്ചു. പോലീസ് കോൺസ്റ്റബിൾ ദുലേശ്വർ പ്രാസ് ആണ് കൊല്ലപ്പെട്ടത്. ലോഹർദാഗ ജില്ലയിലാണ് സംഭവം.

സെറെൻഡാഗ് പോലീസ് സ്റ്റേഷൻ പരിധിയ്ക്ക് കീഴിലുള്ള ദുന്ദ്രു വനത്തിലാണ് സ്ഫോടനം നടന്നത്. കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശം കൂടിയാണ് ഇവിടം. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ദുലേശ്വർ റാഞ്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.

ലോഹർദാഗ പോലീസിലെ സ്‌പെഷ്യൽ ആക്ഷൻ ടീമിലെ ബൈക്ക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായിരുന്നു ദുലേശ്വർ.

Related Articles

Back to top button