IndiaLatest

പ്രളയം ആന്ധ്രയില്‍ മരണമടഞ്ഞവരുടെ എണ്ണം 17 ആയി

“Manju”

ഹൈദരാബാദ്: ആന്ധ്രാപദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. നൂറിലേറെപ്പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.


കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കീഴിലുള്ള ദുരന്ത നിവാരണ സേനകള്‍ ദുരന്ത പ്രദേശങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്തെ റോഡ്, റയില്‍, വ്യോമയാന സംവിധാനങ്ങളെല്ലാം നിലച്ച മട്ടാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍, കഡപ്പ, കുര്‍ണൂല്‍, അനന്ത്പൂര്‍ എന്നീ ജില്ലകള്‍ ചേര്‍ന്ന റായലസീമ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.


കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടില്ല. കരകവിഞ്ഞൊഴുകുന്ന ചെയ്യേരു പുഴയുമായി ബന്ധപ്പെട്ട അണ്ണാമയ്യ ജലസേചന പദ്ധതിയേയും മഴ ബാധിച്ചിട്ടുണ്ട്. ഈ മാസം 25 വരെ കാ‌ഡപ്പ വിമാനത്താവളം അടഞ്ഞു കിടക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Related Articles

Back to top button