LatestThiruvananthapuram

സ്ത്രീകളെ അടിതട പഠിപ്പിക്കാന്‍ പൊലീസ്

“Manju”

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് കേരളാ പൊലീസ് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. സ്ത്രീകള്‍ക്ക് ഒറ്റപ്പെട്ട അവസ്ഥയില്‍ അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ ‘അടിതട’ എന്ന സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുള്ള ട്യൂട്ടോറിയല്‍ വിഡിയോ വ്യാഴാഴ്ച കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പരിശീലന പരിപാടി സെല്‍ നോഡല്‍ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍.ബി.​റ്റിയുടേതാണ് ട്യൂട്ടോറിയല്‍ വീഡിയോയുടെ ആശയം. തിരുവനന്തപുരം സി​റ്റിയിലെ വനിതാ സ്വയം പ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുല്‍ഫത്ത്, അനീസ്ബാന്‍, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നല്‍കുന്നത്.

Related Articles

Back to top button