KeralaLatestThiruvananthapuram

പാങ്ങോട് കണ്ണമ്പാറ-വി.കെ പൊയ്‌ക റോഡ് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

“Manju”

വെഞ്ഞാറമൂട്: പാങ്ങോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ണമ്പാറ-വി.കെ പൊയ്‌ക കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. കക്ഷിരാഷ്ട്രീയം മറന്ന് ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഗീത, ജില്ലാ പഞ്ചായത്ത് എസ്.എം റാസി, ഗ്രാമപഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പ്രഭാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button