KeralaLatest

അമൃത കലശങ്ങളുമായി കേരളത്തില്‍ നിന്നും പുറപ്പെട്ട സംഘത്തിന് യാത്രയയപ്പ്

“Manju”

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മേരി മട്ടി മേരാ ദേശ് പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് നിറച്ച കലശങ്ങളുമായി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട സംഘത്തിന് യാത്രയയപ്പ് നല്‍കി. പ്രത്യേക ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കേരളാ സംഘത്തിനാണ് യാത്രയയപ്പ് നല്‍കിയത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെഹ്റു യുവകേന്ദ്രയുടെ 229 വോളണ്ടിയര്‍മാരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്.

152 ബ്ലോക്കുകളില്‍ നിന്നുമുള്ള അമൃത കലശവുമായാണ് സംഘം യാത്ര തിരിച്ചത്. പരിപാടിയുടെ ഭാഗമായി വോളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും പഞ്ച പ്രാണ്‍ പ്രതിജ്ഞയെടുത്ത ശേഷമാണ് യാത്ര ആരംഭിച്ചത്. പ്രത്യേക ട്രെയിൻ ചെന്നൈയിലൂടെ 30-ന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും. ശേഷം മേരി മട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കര്‍ത്തവ്യപഥില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുമുള്ള സംഘവും പങ്കെടുക്കും.

പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്‌എം ശര്‍മ്മ, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനില്‍കുമാര്‍, നെഹ്റു യുവകേന്ദ്ര പ്രതിനിധികള്‍, സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

Related Articles

Back to top button