IndiaLatest

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹൈഡ്രജന്‍ ഇന്ധന ബസ് പുറത്തിറങ്ങി

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന ബസ് പുറത്തിറങ്ങി. ഈ 32 സീറ്റര്‍ എ സി ബസിന്റെ നീളം 9 മീറ്റര്‍.30 കിലോ ഹൈഡ്രജന്‍ ഉപയോഗിച്ച്‌ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.
പൂനയിലെ സെന്‍ടിയന്റ് ലാബ്‌സ്, കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) കീഴില്‍ ഉള്ള നാഷണല്‍ കെമിക്കല്‍ ലബോറട്ടറി, കേന്ദ്ര ഇലക്‌ട്രോ കെമിക്കല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് സംയുക്ത മായിട്ടാണ് ഹൈഡ്രജന്‍ ഇന്ധന ബസ് വികസിപ്പിച്ചത്. ഡീസല്‍ ബസ് ഒരു വര്‍ഷത്തില്‍ 100 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുമ്പോള്‍ ഹൈഡ്രജന്‍ ഇന്ധന ബസ്സ് പൂര്‍ണമായും കാര്‍ബണ്‍ മുക്തമാണ്. ഹൈഡ്രജന്‍ ഇന്ധന സാങ്കേതികത കൂടാതെ ബാലന്‍സ് ഓഫ് ട്രാന്‍സ്ഫര്‍ പ്ലാന്റ്, പവര്‍ ട്രെയിന്‍, ബാറ്ററി ധപാക്ക് എന്നിവയും സെന്‍ടിയെന്റ്റ് ലാബ് നിര്‍മ്മിച്ചത് ഈ ബസില്‍ ഉപയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button