IndiaKeralaLatest

ഗുരുസ്മരണയില്‍ ശാന്തിഗിരിയില്‍ ദീപ പ്രദക്ഷിണം

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിദിനം ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

 

യജ്ഞശാലയില്‍ നിന്നും ആരംഭിച്ച ദീപ പ്രദക്ഷിണത്തില്‍ സന്ന്യാസി- സന്ന്യാസിനിമാരും നൂറുകണക്കിന് ഗുരുഭക്തരും ദീപങ്ങളുമായി ആശ്രമസമുച്ചയം വലയം വച്ച് ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു.

പഞ്ചവാദ്യ- നാദസ്വരങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപ പ്രദക്ഷിണം. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെപേര്‍ നവഒലി ജ്യോതിര്‍ ദിനത്തില്‍ പങ്കെടുത്തു.

ഗുരു ആദിസങ്കല്പത്തില്‍ ലയിച്ച സമയമായ രാത്രി 9 മണി മുതല്‍ 9.30 വരെ പ്രാര്‍ത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും പുഷ്പാഞ്ജലിയും സര്‍വ്വവിധ വാദ്യഘോഷങ്ങളുടെ മേളനവും നടന്നു.

തുടര്‍ന്ന് വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികളും അരങ്ങേറി.

ദിവ്യപൂജാ സമര്‍പ്പണം നടന്ന സമയമായ മെയ് 7 വൈകുന്നേരം 4.15 മുതല്‍ 5.15 വരെ നടക്കുന്ന പ്രാര്‍ത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും പുഷ്പാഞ്ജലിയോടെ നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ക്ക് സമാപനമാകും.

Related Articles

Back to top button