പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ മൂന്നാം ദിവസമായ ഇന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ശാന്തിസംഗമം ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.ജോര്‍ജ് ഓണക്കൂറിനെ വേദിയില്‍ ആദരിക്കും.
കേരള നിയമസഭ ചീഫ് വിപ്പ് ഡോ.എന്‍.കെ. ജയരാജ്, കെ. മുരളീധരന് എം.പി., എം.എല്‍.എ മാരായ യു.പ്രതിഭ എം.എല്‍.എ., അഡ്വ. സജീവ് ജോസഫ്, മുന്‍ കേരള നിയമസഭ സ്പീക്കര്‍ എന്‍. ശക്തന്, ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, ബി.ജെ.പി. സ്റ്റേറ്റ് സെക്രട്ടറി എം.ടി.രമേഷ്, മുന്‍ എം.പി. ഡോ.എ. സമ്പത്ത്, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കെ.പി.സി.സി. രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന് ഫിലിപ്പ്, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റും, സിനിമാ സംവിധായകനുമായ വിജി തമ്പി, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ റാണി മോഹന്‍ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും.
ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന വിജയകുമാര്‍, വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഷോഫി കെ., ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ എം.ആര്. ബോബന്, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ കോസല വി.കെ., മാതൃമണ്ഡലം അസിസ്റ്റന്റ് കണ്‍വീനര്‍ ജിജി എന്‍.ആര്., ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ വന്ദനന്‍ എസ്., ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കരുണ എസ്. എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ ഹ്യുമന്‍ റിസോഴ്സസ് ഡോ.കെ.ആര്.എസ്. നായര്‍ കൃതജ്ഞതയര്‍പ്പിക്കും.