International

ഇമ്രാൻ ഖാനെ ആർക്കും വിശ്വാസമില്ല; പാക് എംബസി

“Manju”

ഇസ്ലാമാബാദ് : പാകിസ്താനെ വീണ്ടും ലോകത്തിന് മുന്നിൽ നാണംകെടുത്തി അർജന്റീനിയയിലെ പാക് എംബസി. പാകിസ്താനെ പുരോഗതി ഉണ്ടാകണമെങ്കിൽ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഇമ്രാൻ ഖാൻ മറ്റ് നേതാക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് പാക് എംബസി ഭരണകൂടത്തെ പരിഹസിച്ചത്.

പാക് ഭരണകൂടത്തിന്റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംബസിയുടെ വിമർശനം. മറ്റ് രാജ്യങ്ങൾക്ക് പാകിസ്താനോടുള്ള വിശ്വാസ്യത വർദ്ധിപ്പിക്കണമെങ്കിൽ ഭരണകൂടത്തിൽ മാറ്റങ്ങൾ വരുത്തണം. കാര്യങ്ങൾ ഇങ്ങനെ പോയാൽ അർജന്റീനയുമായുള്ള ജെഎഫ് 17 കരാറും രാജ്യത്തിന് നഷ്ടപ്പെടുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

പാകിസ്താനും ചൈനയും സംയുക്തമായി നിർമ്മിക്കുന്ന ഫൈറ്റർ ജെറ്റ് വാങ്ങാൻ അർജന്റീന താത്പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിലവിൽ പ്രതിരോധ സാമഗ്രികൾക്കായി അർജന്റീന റഷ്യയുമായാണ് ചർച്ച നടത്തുന്നത്. പാകിസ്താനുമായുള്ള കരാർ അവസാനിപ്പിച്ചു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അർജന്റീനയിലെ പാക് എംബസി താക്കീത് നൽകിയത്.

എന്നാൽ ഇതാദ്യമായല്ല പാക് ഭരണകൂടത്തെ എംബസികൾ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നത്. സെർബിയയിലുള്ള പാക് എംബസിയും ഇത്തരത്തിലുള്ള വിമർശനം ഉന്നയിച്ചിരുന്നു. മൂന്ന് മാസമായി സെർബിയയ്‌ക്ക് നൽകാനുള്ള കുടിശ്ശിക അടച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു വിമർശനം. പാക് ഭരണകൂടത്തെ ട്രോളിക്കൊണ്ട് ഗാനവും പുറത്തിറക്കിയിരുന്നു. നാട് മുഴുവൻ കടം മേടിച്ചിരിക്കുമ്പോഴും പാകിസ്താനിലെ ജനങ്ങൾക്ക് അനാവശ്യമായ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും എംബസി കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Back to top button