KeralaLatest

ശ്രീഗുരുഗീത പഠന ക്ലാസ്സ് ആരംഭിച്ചു

“Manju”

 

തിരുവനന്തപുരം : ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീഗുരുഗീത സൂം പഠന ക്ലാസ്സിന് തുടക്കമായി. ഡിസംബർ 19ന് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ക്ലാസ് ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശിവപാർവ്വതി സംഭാഷണത്തിൽ ഗുരു ആരാണെന്നും ഗുരുവിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പരമശിവൻ പാർവ്വതീദേവിക്കു പറഞ്ഞു നൽകുന്നതായും ജീവിതത്തിൽ ഗുരുവിനെപ്പറ്റിയുള്ള എല്ലാ അറിവുകളും ശ്രീഗുരുഗീത നമുക്കു നൽകുന്നുവെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരി ലാ ഡിപ്പാർട്ട്മെന്റ് സീനിയർ അഡ്വൈസറും റിട്ട. ജഡ്ജിയുമായ മുരളി ശ്രീധർ ഗുരുഗീതയുടെ മഹത്വത്തെ വിവരിച്ചുകൊണ്ട് ആദ്യ പഠന ക്ലാസ്സ് നയിച്ചു. ശാന്തിമഹിമ കോർഡിനേറ്റർ മനോജ്കുമാർ.സി.പി, യദുരാഘവ്, ഷിനു.എസ് എന്നിവർ സംസാരിച്ചു. വേദങ്ങളേക്കാളും ഗ്രന്ഥങ്ങളേക്കാളും ഉപരിയായി പ്രാർത്ഥനയ്ക്കും കർമ്മത്തിനുമാണ് ശാന്തിഗിരി പരമ്പര പ്രാധാന്യം നൽകുന്നതെങ്കിലും ശ്രീഗുരുഗീതക്ക് ഗുരു നൽ കിയിരുന്ന പ്രാധാന്യം മീറ്റിംഗിൽ സംസാരിച്ചവർ ഓർമിപ്പിച്ചു. എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ശ്രീഗുരുഗീത ക്ലാസ്സുകൾ ഓൺലൈനായി തുടരും.

Related Articles

Back to top button