IndiaLatest

ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപവുമായി ഗൂഗിള്‍

“Manju”

ശ്രീജ.എസ്

 

മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ.

പ്രധാനമന്ത്രി നരേന്ദ്ര മാദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങളെ ഗൂഗിള്‍ പിന്തുണയ്ക്കുമെന്നും ഗൂഗിള്‍ ഫോര്‍ ഇന്ത്യ വ്യക്തമാക്കി. സുന്ദര്‍ പിച്ചൈ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

Related Articles

Back to top button