IndiaLatest

ലോക്‌ഡൗണിൽ ഇളവുകൾ‌ നാളെ മുതൽ; യാത്രാ നിബന്ധനകൾ ഇങ്ങനെ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി/തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനുള്ള രാജ്യവ്യാപക ലോക്ഡൗൺ 17 വരെ നീട്ടി. ഇതേസമയം, ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചെത്തിക്കുംവിധം സമഗ്രമായ ഇളവുകളും പ്രഖ്യാപിച്ചു. റെഡ് സോൺ/ ഹോട്സ്പോട്ട് ഗണത്തിലുള്ള രാജ്യത്തെ 130 ജില്ലകളിലുൾപ്പെടെ സ്വകാര്യ വാഹനങ്ങൾക്കും ഓഫിസുകൾക്കും നാളെ മുതൽ ഉപാധികളോടെ അനുമതി.

റെഡ് സോൺ ജില്ലയിൽത്തന്നെ മുനിസിപ്പൽ അതിർത്തിക്കു പുറത്ത് രോഗബാധയില്ലാത്ത പ്രദേശങ്ങൾക്ക് ഇളവുകൾ അനുവദിച്ചുള്ളതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ. കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചു സംസ്ഥാനത്തെ ജില്ലകളെ പുതുതായി സോൺ തിരിച്ചു.

ഗ്രീൻ സോണിൽ വയനാട് ജില്ലയെ ഉൾപ്പെടുത്താൻ ഇന്നലെ ഉച്ചയ്ക്കു തീരുമാനിച്ചെങ്കിലും വൈകിട്ട് ഒരാൾക്കു രോഗം സ്ഥിരീകരിച്ചതോടെ ജില്ല ഓറഞ്ച് സോണിലായി. ഗ്രീൻ സോണിൽ എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകൾ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ. മറ്റ് 9 ജില്ലകൾ ഓറഞ്ച് സോണിലും.

Related Articles

Leave a Reply

Back to top button