KeralaLatestThiruvananthapuram

വെഞ്ഞാറമൂട്:നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് : വാമനപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു.മേലെ കുറ്റിമൂട് കുന്നുമുകൾ ചന്ദ്രന്റെ കടയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കോപ്പ നിയമ പ്രകാരം കേസ് എടുത്ത് പിഴയീടാക്കി.

ചന്ദ്രന്റെ കട കേന്ദ്രികരിച്ചു വ്യാപകമായി പുകയില ഉൽപ്പന്നങ്ങൾ വിദ്യാർഥികൾക്കും യുവാക്കൾക്കും വില്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ ഷമീർ ഖാൻ, പ്രിവന്റീവ് ഓഫീസർമാരായ പീതാംബരൻ പിള്ള, മനോജ്‌ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ് കുമാർ, സജിത്ത്, അൻസർ, അജിതകുമാരി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button