IndiaLatest

ഒരു പാവം കോടീശ്വരന്റെ ലളിതജീവിതം

“Manju”

ന്യൂഡല്‍ഹി: ശതകോടികളുടെ നികുതി വെട്ടിപ്പ്‌ കേസില്‍ അറസ്‌റ്റിലായ ഉത്തര്‍പ്രദേശിലെ സുഗന്ധദ്രവ്യ വ്യാപാരി പീയുഷ്‌ ജെയിന്‍ നയിച്ചിരുന്നത്‌ ലളിതജീവിതം.
കനൗജിലെ ഫാക്‌ടറിയിലുള്‍പ്പെടെ ബുധനാഴ്‌ച തുടങ്ങിയ റെയ്‌ഡ്‌ ഇന്നലെ വൈകിയും തുടര്‍ന്നു. പണമായി മാത്രം 177 കോടി രൂപ ഉദ്യോഗസ്‌ഥര്‍ കണ്ടെടുത്തിരുന്നു. ഇവ എണ്ണിത്തിട്ടപ്പെടുത്തിയത്‌ നോട്ട്‌ യന്ത്രങ്ങളുടെ സഹായത്തോടെയാണ്.  23 കിലോ സ്വര്‍ണവും വിദേശത്തടക്കമുള്ള സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. ഇതിനു കണക്കില്‍പ്പെടാത്ത 600 കിലോ ചന്ദനത്തൈലവും കണ്ടെത്തി. അതേസമയം, ഇത്രയും സമ്പാദ്യം കുമിഞ്ഞുകൂടിയിട്ടും ലളിത ജീവിതമാണ്‌ ഇയാള്‍ നയിച്ചിരുന്നത്‌. ജനങ്ങളുടെയും അധികൃതരുടെയും കണ്ണില്‍പൊടിയിടാനായിരുന്നു ഈ വേഷപ്പകര്‍ച്ചയെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം.
കനൗജാണ്‌ സ്വദേശമെങ്കിലും കാണ്‍പുരാണ്‌ ജെയിന്റെ തട്ടകം. ഇവിടെയുള്ള വസതിയില്‍ ഒരൊറ്റ വീട്ടുജോലിക്കാരെപ്പോലും താമസിപ്പിച്ചിരുന്നില്ലെന്നാണ്‌ വിവരം. രണ്ടു കാവല്‍ക്കാര്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്‌. ഇവര്‍ക്ക്‌ വീടിനകത്ത്‌ പ്രവേശനമുണ്ടായിരുന്നില്ല. മാത്രമല്ല, ഒന്നരവര്‍ഷം കൂടുമ്പോള്‍ ഇവരെ മാറ്റി നിയമിക്കുകയും ചെയ്‌തിരുന്നുവെന്നാണ് വിവരം.

Related Articles

Back to top button