KeralaLatestThiruvananthapuram

കോളേജ് ഡേ ജൂൺ 25 ന് : സാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും

ചലച്ചിത്ര താരം സനുഷ വിശിഷ്ടാതിഥി

“Manju”

പോത്തന്‍കോട്  : ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ആര്‍ട്സ് സ്പോര്‍ട്സ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന കോളേജ് ഡേ ജൂണ്‍ 25ന് നടക്കും. കോളേജ് ഡേ സമ്മേളന ഉത്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും. പ്രശസ്ത ചലചിത്രതാരം സനുഷ വിശിഷ്ടാഥിയാകും. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ. പി ഹരിഹരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി ആര്‍ അനില്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ആര്‍ സഹീറത്ത് ബീവി, കോലിയക്കോട് മഹീന്ദ്രന്‍ തുടങ്ങി സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. കോളേജ് ഡേ യുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കലാവിരുന്ന് ഒരുക്കും. പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും ഉണ്ടായിരിക്കും.

Related Articles

Back to top button