Thiruvananthapuram

മലയാളികൾക്ക് പുതുവത്സര ആശംസകൾ നേർന്ന് ഗവർണർ

“Manju”

തിരുവനന്തപുരം: കേരളീയർക്ക് നവവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ പറഞ്ഞു.

പുതിയ ജീവിതക്രമത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറുക എന്ന ലക്ഷ്യത്തോടെ കൊവിഡിനെതിരെയുള്ള ജാഗ്രത നിലനിർത്തി നമുക്ക് പുതുവർഷത്തെ വരവേൽക്കാം. കൂടുതൽ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ഒരുമയും സ്വാശ്രയത്വവും പ്രദാനം ചെയ്യുന്ന വർഷമാകട്ടെ 2022 എന്നും ഗവർണർ പറഞ്ഞു.

ഗവർണർ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്നും ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകളെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button