IndiaLatest

മണ്ണിടിച്ചിലില്‍ നാലു മരണം

“Manju”

ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ശനിയാഴ്ച രാവിലെ ഭിവാനി മേഖലയിലെ ക്വാറിയിലാണ് അപകടമുണ്ടായത്.

മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികള്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ വാഹനങ്ങളില്‍ കുടുങ്ങി പോകുകയായിരുന്നു. 15 മുതല്‍ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നു.

Related Articles

Back to top button