India

ഫിറ്റ്നസ് ഫ്രീക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ; വീഡിയോ വൈറൽ

“Manju”

മീററ്റ് : ഉത്തർപ്രദേശിലെ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിക്ക് ശിലാസ്ഥാപനം നടത്താനെത്തിയ പ്രധാനമന്ത്രി ജിംനേഷ്യം സന്ദർശിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു .മീററ്റിലെ സർധന ടൗണിലെ സലാവ, കൈലി ഗ്രാമങ്ങളിലാണ് 700 കോടി രൂപ ചെലവിൽ സർവകലാശാല സ്ഥാപിക്കുന്നത്.

സന്ദർശനത്തിനിടെ പ്രധാനമന്ത്രി ജിമ്മിൽ വ്യായാമം ചെയ്യുന്നതാണ് വൈറലായ വീഡിയോ. ഫിറ്റ് ഇന്ത്യ സന്ദേശം നൽകുകയാണ് പ്രധാനമന്ത്രിയെന്നാണ് ദൃശ്യങ്ങളെ കുറിച്ചുള്ള സോഷ്യൽ മീഡിയയുടെ കമന്റുകൾ . കായിക സംസ്‌കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതിനാണ് പ്രധാനമന്ത്രി പ്രധാനമായും ഊന്നൽ നൽകുന്നത് .

700 കോടി രൂപ ചെലവിൽ ഒരുക്കുന്ന ഈ സർവ്വകലാശാല യുവാക്കൾക്ക് അന്താരാഷ്‌ട്ര കായിക സൗകര്യങ്ങൾ ഒരുക്കും. ഓരോ വർഷവും 1000-ത്തിലധികം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകും

Related Articles

Back to top button