IndiaLatest

അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് പെണ്‍മക്കള്‍

“Manju”

ഭുവനേശ്വര്‍: അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കാന്‍ രണ്ട് സഹോദരങ്ങളും എത്താതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്‍മക്കള്‍. നാല് കിലോമീറ്റര്‍ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്ക് മൃതദേഹം ചുമന്ന് കൊണ്ടുപോവുകയായിരുന്നു. ഒഡീഷയിലെ പുരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് ഉള്ളത്. ആണ്‍മക്കള്‍ രണ്ട് പേരും അന്ത്യകര്‍മം നിര്‍വ്വഹിക്കാന്‍ എത്തിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതോടെയാണ് ആചാരങ്ങള്‍ ലംഘിച്ച്‌ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ പെണ്‍മക്കള്‍ തീരുമാനിച്ചത്.

അമ്മയുടെ മൃതദേഹം വീടിന് പുറത്തേയ്ക്ക് എത്തിച്ച്‌ അയല്‍ക്കാരുടെ സഹായത്തോടെ ശവമഞ്ചം തയ്യാറാക്കി നാല് കിലോമീറ്റര്‍ തോളില്‍ ചുമന്നാണ് ഇവര്‍ ശ്മശാനത്തില്‍ എത്തിയത്. സാധാരണയായി ആണ്‍മക്കള്‍ നിര്‍വ്വഹിക്കുന്ന ചടങ്ങുകളും ഇവര്‍ തന്നെയാണ് അനുഷ്ഠിച്ചത്.

 

Related Articles

Back to top button