IndiaLatest

വാക്സീനേഷനുകള്‍ 146.70 കോടി കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

“Manju”

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 146.70 കോടി (146,70,18,464) പിന്നിട്ടു. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,007 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി.

Related Articles

Back to top button