IndiaLatest

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നാളെ കൂടിക്കാഴ്ച; അരനൂറ്റാണ്ടിനു ശേഷം ഇന്ത്യ-ബംഗ്ലാദേശ് റെയില്‍വേപ്പാത യാഥാര്‍ഥ്യമാകും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നാളെ കൂടിക്കാഴ്ച നടത്തുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ആയിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തലസ്ഥാനത്ത് നടക്കുന്ന ബംഗബന്ധു-ബാപ്പു ഡിജിറ്റല്‍ എക്സിബിഷന്‍ ഇരു നേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം, ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയും ഇരുവരും ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ ലൈന്‍, 1965 ന് മുന്‍പുവരെ നിലവിലുണ്ടായിരുന്നതാണ്. നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ബംഗ്ലാദേശിന്റെ സ്ഥാപകനും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ പേരിലുള്ള സ്റ്റാമ്ബും നാളെ പുറത്തിറക്കും. ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്ന ബംഗബന്ധു-ബാപ്പു ഡിജിറ്റല്‍ എക്സിബിഷന്‍ ഇന്ത്യ-ബംഗ്ലാദേശ് പ്രാചീനകാല ബന്ധത്തിന്റെ വിവിധഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ്. ബംഗ്ലാദേശ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെ പ്രദര്‍ശനത്തിനു ശേഷം 2022-ള്‍ കല്‍ക്കട്ടയില്‍ സമാപിക്കും.

Related Articles

Back to top button