KeralaLatestThrissur

കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്റർ ഉദ്ഘാടനം

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കുടുംബശ്രീ ജില്ലാ മിഷൻ അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്ററർ അന്നമനട പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസി ടൈറ്റസ് ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. 18 നും 38 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെ എങ്ങനെ ജോലിക്ക് പ്രാപ്തരാക്കാം എന്നതാണ് ട്രെയിനിങ്ങിന്റെ ലക്ഷ്യം. ഇന്റർവ്യൂ വിന് എങ്ങനെ തയ്യാറെടുക്കാം, ജോലി കിട്ടുന്നതിന് മുൻപ് എങ്ങനെ അതിനായി പരിശ്രമിക്കാം, ജോലിക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം
നൽകും. അസാപ്പ് മുഖേനയാണ് പരിശീലനം പുരോഗമിക്കുക. പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ ബിരുദം, ഐ ടി ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് പരിശീലനം നൽകുക. തിങ്കൾ മുതൽ വെള്ളിവരെ മൂന്നു മണിക്കൂർ, ഒരു മണിക്കൂർ എന്നിങ്ങനെ നീണ്ടു നിൽക്കുന്ന ക്ലാസ്സുകളാണുണ്ടാവുക. ആദ്യഘട്ടത്തിൽ 2,10000 രൂപ ചെലവഴിച്ചാണ് ട്രെയിനിങ് സെന്റർ ഒരുക്കിയിട്ടുള്ളത്.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി കെ ഗോപി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത ബാബു, ബേബി പൗലോസ്, പി ഒ പൗലോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ ഷിനി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button