KeralaLatest

അട്ടപ്പാടിയില്‍ പോഷകാഹാരം ഉറപ്പാക്കാന്‍ നിരീക്ഷണം

“Manju”

അട്ടപ്പാടിയില്‍ ജനനി ജന്മരക്ഷ പദ്ധതി/ ഭക്ഷ്യ സഹായപദ്ധതി പ്രകാരം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എസ്ടി പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കു പ്രത്യേക ചുമതല നല്‍കിയതായി ഐടിഡിപി പ്രോജക്‌ട് ഓഫിസര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

ആരോഗ്യപരിചരണം കാര്യക്ഷമമാക്കാന്‍ ആരോഗ്യ വകുപ്പ് മുഖേന 142 എസ്ടി പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം സര്‍ക്കാര്‍ നടപ്പാക്കും. ഗര്‍ഭിണികളുടെ നിരീക്ഷണത്തിനായി സൂപ്പര്‍വൈസറി കേഡറിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഐടിഡിപിയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക പരിശോധനാ ക്യാംപുകളും സ്ഥലത്ത് സംഘടിപ്പിക്കും.

Related Articles

Back to top button