IndiaLatest

നീറ്റ് പിജി സംവരണം സുപ്രീംകോടതി അംഗീകരിച്ചു

“Manju”

ഡല്‍ഹി ; നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. മുന്നോക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

ഈ വ‌ര്‍ഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗുമായി മുന്നോട്ട് പോകാന്‍ ഇതോടെ അനുമതിയായിരിക്കുകയാണ്. മുന്നോക്ക സംവരണ കേസ് മാര്‍ച്ച്‌ മൂന്ന് സുപ്രീം കോടതി വിശദമായി വാദം കേള്‍ക്കും. ഉത്തരവോടെ കോടതി നടപടികളില്‍ കുരുങ്ങിക്കിടന്ന ഈ വര്‍ഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്.

മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്.

 

Related Articles

Back to top button