KeralaLatest

350 വര്‍ഷം മുമ്പുള്ള പെയിന്റിങ്ങിലുള്ളത് ഐഫോണ്‍ ?

“Manju”

ഡച്ച്‌ വിഖ്യാത ചിത്രകാരനായ പീറ്റര്‍ ഡി ഹൂച്ചിന്റെ 350 വര്‍ഷം പഴക്കമുള്ള ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ച വിഷയം. തുറന്ന വാതിലുള്ള ഒരു വീടിന്റെ ചിത്രമാണ് പെയിന്റിങ്ങിലുള്ളത്. 2016ല്‍ ആംസ്റ്റര്‍ഡാമിലെ മ്യൂസിയം സന്ദര്‍ശിച്ചപ്പോഴാണ് ആപ്പിള്‍ സി..ഒ ടിം കുക്ക് ഈ ചിത്രം ശ്രദ്ധിക്കുന്നത്. ചിത്രത്തില്‍ ഒരു ഉപകരണം ശ്രദ്ധയില്‍ പെട്ടെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തിനിടെ പറയുകയുണ്ടായി.

യങ് വുമണ്‍ വിത്ത് എ ലെറ്റര്‍ ആന്‍ഡ് എ മെസഞ്ചര്‍ ഇന്‍ ആന്‍ ഇന്റീരിയര്‍എന്നാണ് ചിത്രത്തിന്റെ പേര്. കസേരയില്‍ നായക്കൊപ്പം യുവതി ഇരിക്കുന്നതാണ് പെയിന്റിങ്. അവരുടെ മടിയിലാണ് നായ ഇരിക്കുന്നത്. ചിത്രത്തിന്റെ മൂലയില്‍ ഒരു കുട്ടി നില്‍ക്കുന്നതും കാണാം. ഒരാള്‍ അവിടേക്ക് കത്തുമായി വരുന്നുണ്ട്. ഈ കത്ത് ഒരു ഫോണിന്റെ മാതൃകയിലാണ്. അതാണ് ഫോണ്‍ ആണോ എന്ന് കരുതാന്‍ കാരണം. ടിം കുക്ക് പറഞ്ഞതോടെയാണ് ഈ സംഗതി എല്ലാവരും ശ്രദ്ധിക്കുന്നത് തന്നെ.

ടിം കുക്ക് തന്നെയാണ് ഐഫോണ്‍ കണ്ടുപിടിച്ചത് ആരാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചത്. ​ഐഫോണ്‍ കണ്ടുപിടിച്ചത് എപ്പോഴാണെന്ന് എനിക്കറിയാമായിരുന്നുഎന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ എനിക്കത്ര ഉറപ്പില്ല എന്നാണ് ടിം കുക്ക് മറുപടി നല്‍കുന്നത്.

Related Articles

Back to top button