Thiruvananthapuram

വിസിയെ അല്ല വിമർശിച്ചത്; പരാമർശം കത്തിലെ ഭാഷയെ;  ഗവർണർ

“Manju”

തിരുവനന്തപുരം: കേരള സർവകലാശാല വിസി വി.പി മഹാദേവൻ പിള്ളയെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നൽകിയ കത്തിലെ ഭാഷയെയാണ് പരാമർശിച്ചത്. ആരിൽ നിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് വിസി വ്യക്തമാക്കേണ്ടതാണ്. ചാൻസലർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് സമ്മർദ്ദമാകുന്നതെന്നും ഗവർണർ ചോദിച്ചു.

‘സിൻസിക്കേറ്റ് യോഗം വിളിക്കാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണ്. ചാൻസലർ എന്ന നിലയിൽ സിൻഡിക്കറ്റ് യോഗം വിളിക്കാനാണ് ആവശ്യപ്പെട്ടത്. അതെങ്ങനെ അദ്ദേഹത്തിന്റെ മേലുള്ള സമ്മർദ്ദമാകും?. ചാൻസിലർ എന്ന നിലയിൽ തുടർന്നാൽ ഇതിനെതിരെ നടപടി ഉണ്ടാകും. ഭരണഘടനാപരമായ ബാധ്യതകൾ എല്ലാവരും പാലിക്കണം. ഗവർണർ വിമർശനത്തിന് അതീതനല്ല. അതുകൊണ്ട് തന്നെ ഭരണഘടനാ പദവികളെ ബഹുമാനിക്കാൻ ബാധ്യതയുണ്ട്’ ഗവർണർ പറഞ്ഞു.

അതേസമയം, വിഷയത്തിൽ പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്നും ഗവർണർ നിർദ്ദേശിച്ചു. സർക്കാർ നൽകിയ കത്തിൽ തൃപ്തനാണെന്നും, ചാൻസലർ സ്ഥാനത്ത് തുടരണമോ എന്ന തീരുമാനത്തിൽ സമയമെടുത്ത് ആലോചിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

Related Articles

Back to top button