IndiaLatest

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2ലക്ഷം കടന്നു

“Manju”

ഡല്‍ഹി ;രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,30,000 ത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂര്‍, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു.

ഇന്ന് 27,561 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 29 ശതമാനം പ്രതിദിന വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി. ഏഴ് മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്ന് ഡല്‍ഹിയില്‍ 40 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഒരു ദിവസം കൊണ്ട് ബെംഗളൂരുവില്‍ 44 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. മുംബൈയില്‍ 24.38 ശതമാനവും വര്‍ദ്ധിച്ചു.

മുംബൈയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 18.75 ശതമാനത്തില്‍ നിന്ന് 24.38 ശതമാനമായി വര്‍ദ്ധിച്ചു. മുംബൈയില്‍ ഇന്ന് 16,420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയില്‍ കഴിഞ്ഞ നാല് ദിവസമായി കുറവനുഭവപ്പെട്ടതിനു പിന്നാലെയാണ് ഇന്ന് രോഗം കുതിച്ചുയര്‍ന്നത്.

Related Articles

Back to top button