ArticleIndiaLatest

ദാദാഭായ് നവറോജിയുടെ 103 ആം ഓർമ്മദിനം ഇന്ന്.

“Manju”

 

 

സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാർന്ന താരങ്ങളിലൊന്നാണ് ഇന്ത്യയുടെ ജ്ഞാന വൃദ്ധൻ എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി. സ്വരാജ് ജനങ്ങളുടെ സ്വയം ഭരണാവകാശം എന്നീ ആശയങ്ങളുടെ ആദ്യ പ്രയോക്താവായിരുന്നു.

ദാദാഭായ് നവറോജി പല തവണ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്ത്യയെ ഇന്ത്യാക്കാര്‍ തന്നെ ഭരിക്കണമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് നവറോജിയായിരുന്നു. 1824 സെപ്റ്റംബര്‍ നാലിന് മുംബൈയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു അന്ത്യം. നാലാം വയസ്സിൽ അച്ഛൻ മര‌ിച്ചു. ശേഷം അമ്മ വളർത്തി.

സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച നവറോജി മുംബൈയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ സ്‌കൂളിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം (1892-1895). ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ച ആദ്യ ഏഷ്യക്കാരനും.

ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടണ്‍ ചോര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് എഴുതിയ ‘പോവെര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ എന്ന കൃതി ഏറെ പ്രശസ്തമാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാരനായ എ.ഒ.ഹ്യൂമിനോടൊപ്പം സജീവമായി പ്രയത്നിച്ചു. “സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനതു നേടും” എന്ന ബാലഗംഗാധര തിലകിന്റെ വാക്കുകൾ ഏറെ പ്രശസ്തമെങ്കിലും, ഇന്ത്യയ്ക്കു ‘സ്വരാജ്’ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ദാദാഭായ് ആയിരുന്നു

മുംബൈയിൽ ശാന്തമായി, കോളജ് അധ്യാപകജോലി ചെയ്തു കഴിയാമായിരുന്ന നവറോജി, ക്ലേശംനിറഞ്ഞ ജീവിതപ്പാത തിരഞ്ഞെടുത്ത് ബ്രിട്ടനിലേക്ക‌ു പോയി. അടിയും വെടിയുമായി ഇന്ത്യക്കാരെ അടിമകളാക്കി വാഴുന്ന ബ്രിട്ടനെതിരെ ആ നാട്ടിൽ ചെന്ന് ആഞ്ഞടിക്കുകയും ധീരമായി പ്രവർത്തിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ മുന്നോടിയെന്നു കരുതാവുന്ന ഈസ്റ്റ്‌ ഇന്ത്യാ അസോസിയേഷൻ 1867–ൽ രൂപവൽക്ക‌രിച്ചു. 1892–ൽ ബ്രിട്ടിഷ് കോമൺസ് സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ.

1885–ൽ സ്ഥാപിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനം 1886–ൽ കൊൽക്കത്തയിൽ നടന്നപ്പോൾ അധ്യക്ഷൻ. കോൺഗ്രസിലെ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചപ്പോൾ 1906–ലെ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനാകാൻ 81–ാം വയസ്സിൽ ഇംഗ്ലണ്ടിൽ നിന്നു വന്നു. ഇരുവിഭാഗങ്ങളെയും സാന്ത്വനപ്പെടുത്തി.

1917 ജൂൺ 30 ന് മുംബൈയിൽ ആയിരുന്നു അന്ത്യം.

 

 

 

Related Articles

Back to top button