IndiaLatest

അഴുക്കുചാലിലെ വെള്ളത്തിലും കൊറോണ വൈറസ്

“Manju”

ന്യൂഡല്‍ഹി: അഴുക്കുചാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ചണ്ഡിഗഡ് നഗരത്തിലെ ഒരു അഴുക്കുചാലിലെ വെള്ളമാണ് അധികാരികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍, ജലത്തില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ലോകത്തില്‍ ആദ്യമായാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. മനുഷ്യരില്‍ നടത്തുന്ന പരിശോധനയില്‍ നിന്നും വ്യത്യസ്തമായാണ് അഴുക്കു ജലം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വൈറോളജിയാണ് ഇത്തരം കോവിഡ് പരിശോധനകള്‍ നടത്തുക.

മനുഷ്യനെ കൂടാതെ മൃഗങ്ങളിലും കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ലോകാരോഗ്യ സംഘടനയും ഐസിഎംആറും സംയുക്തമായി നിര്‍ദ്ദേശിച്ചിട്ടുള്ള ‘കോവിഡ് വൈറസിന്റെ പ്രകൃതിയിലെ സ്വാധീനം’ എന്ന ഗവേഷണ വിഷയവുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകളും പരീക്ഷണങ്ങളും നടക്കുന്നത്.

Related Articles

Back to top button