IndiaLatest

ലോകത്തെ കഠിനാധ്വാനികളില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്ത്

“Manju”

ലോകത്തെ കഠിനാധ്വാനികളിൽ ഇന്ത്യക്കാർ മുന്നിലെന്ന് പഠനം. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുപ്രകാരമാണ് ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരിൽ ഇന്ത്യക്കാർ ആറാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂര്‍ ജോലി ചെയ്യുന്നു.

ചൈനക്കാർ 46.1 മണിക്കൂറും വിയറ്റ്‌നാം സ്വദേശികൾ 41.5 മണിക്കൂറും മലേഷ്യക്കാർ 43.2 മണിക്കൂറും ഫിലീപ്പീൻസുകാർ 39.2 മണിക്കൂറും ജപ്പാൻകാർ 36.6 മണിക്കൂറും അമേരിക്കക്കാർ 36.4 മണിക്കൂറുമാണ് ജോലി ചെയ്യുന്നതെന്ന് കണക്കുകളിൽ പറയുന്നു. 2023 ഏപ്രിലിലെ കണക്കുപ്രകാരമാണ് ഇന്ത്യ ആറാം സ്ഥനത്തെത്തിയിരിക്കുന്നത്.

ഭൂട്ടാൻ, കോംഗോ, ലെസോതോ, ഗാംബിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്നത്. 181 രാജ്യങ്ങളിൽ 131-ാം സ്ഥാനത്താണ് ഇന്ത്യ തൊഴിൽ ഉത്പാദനക്ഷമതയുടെ കാര്യത്തിൽ ഉള്ളത്

Related Articles

Back to top button