KeralaLatest

സാഹിത്യ പുരസ്‌കാര സമര്‍പ്പണം നാളെ

“Manju”

സാഹിത്യ പുരസ്‌കാര സമർപ്പണം നാളെ നടത്തും

ശ്രീജ.എസ്

തൃപ്രയാര്‍ : ഗണേശമംഗലം സാന്ത്വനം സഹായ സമിതി സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഞായറാഴ്ച 11-ന് വാടാനപ്പള്ളി ധന്യ റിസോര്‍ട്ടില്‍ നടക്കും. 10001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സമര്‍പ്പിക്കും.

പവിത്രന്‍ ചെമ്പൂക്കാവിനാണ് സാന്ത്വനം പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ പ്രേമന്‍ ചാണാശ്ശേരി, സാന്ത്വനം പ്രസിഡന്റ് സി.എം. രഘുനാഥ്, വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ പണ്ടാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button