InternationalLatest

അബുദാബിയില്‍ സ്ഫോടനം, മൂന്ന് ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചു

“Manju”

അബുദാബി: യു.എ.ഇയില്‍ സ്ഫോടനം. മൂന്ന് ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചു. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യുണൈറ്റഡ് അറബ് എമിറേറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അബുദാബിയില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെട്ട സ്ഫോടനവും എമിറേറ്റിന്റെ പുതിയ എയര്‍പോര്‍ട്ട് എക്സ്റ്റന്‍ഷന്റെ നിര്‍മ്മാണ സൈറ്റിലുണ്ടായ തീപിടിത്തവും ഡ്രോണുകള്‍ മൂലമാണെന്ന് അബുദാബി പോലീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പ്രസ്താവനയില്‍ പറഞ്ഞു. യമനിലെ ഹൂതി വിമതര്‍ സ്ഫോടനത്തിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നു.

Related Articles

Back to top button