KeralaLatestMalappuram

ഗുരുസ്പർശം പദ്ധതിക്ക് എടപ്പാളിൽ തുടക്കമായി

“Manju”

പി.വി.എസ്

മലപ്പുറം: കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കെ.പി.എസ്.ടി.എ.നടപ്പിലാക്കുന്ന രണ്ടരക്കോടിയിലധികം രൂപ ചിലവഴിച്ചുള്ള ‘ഗുരുസ്പർശം’ പദ്ധതിയുടെ എടപ്പാൾ ഉപജില്ലാ തല ഉദ്ഘാടനം സബ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് അടാട്ടിന് കിറ്റ് കൈമാറിക്കൊണ്ട് അനിൽ അക്കര എം.എൽ.എ. നിർവ്വഹിച്ചു.കെ.എം.അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പന്താവൂർ ,സി.പി.മോഹനൻ, അടാട്ട് വാസുദേവൻ, പ്രഷീദ് മൂക്കുതല, കെ.പ്രമോദ്, ബിജു പി. സൈമൻ, പി.ജി. ബിന്ദു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button