KeralaLatest

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറി ഡ്രൈവർ പിടിയില്‍

“Manju”

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്‌ട് എടുത്ത വാഹനമാണ് പിടികൂടിയത്.
സംഭവത്തില്‍ ചുവന്ന മണ്ണ് സ്വദേശി ജിനേഷാണ് വണ്ടി ഓടിച്ചത്.

ജിനേഷ് ടിപ്പറിന്റെ ബക്കറ്റ് താഴ്ത്താന്‍ മറന്നതാണ് അപകടത്തിന് കാരണമായത്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനു കാരണമായത്. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച്‌ തുരങ്കത്തിലൂടെ കടന്നുപോകുകയായിരുന്നു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകള്‍, പാനലുകള്‍, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു.
പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ക്യാമറകളാണ് നശിച്ചത്. സംഭവത്തിന് ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു.
അതേ സമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച്‌ അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Related Articles

Back to top button