IndiaLatest

അനേകര്‍ക്ക് സൗജന്യമായി അത്താഴം നല്‍കി ഒരു ക്ഷേത്രം

“Manju”

കൊച്ചി: കൊച്ചി നഗരസഭയുടെ പത്ത് രൂപ ഊണിനായി വന്‍ തിരക്ക്. തുടക്കം മുതല്‍ പദ്ധതി വന്‍ ഹിറ്റാണ്. സമൃദ്ധി അറ്റ് കൊച്ചി പദ്ധതി വിജയകരമായി തുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മികച്ച പദ്ധതിയായിട്ടാണ് സോഷ്യല്‍ മീഡിയ ഇതിനെ മാര്‍ക്കറ്റ് ചെയ്യുന്നത്. ഇതിനിടയില്‍ ഒരു രൂപ പോലും വാങ്ങാതെ നിരവധി ആളുകള്‍ക്കു ഭക്ഷണം നല്‍കുന്ന ഒരു ക്ഷേത്രത്തെ കുറിച്ച്‌ പറയുകയാണ് സംവിധായകന്‍ ജോണ് ഡിറ്റോ. 10 രൂപയ്ക്ക് കൊച്ചിനഗരസഭ ഊണു നല്‍കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രകമ്ബനം കൊള്ളുമ്ബോഴാണ് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഒരു പൈസപോലും വാങ്ങാതെ അനേകര്‍ക്ക് അത്താഴം നല്‍കി വരുന്നകാര്യം ഓര്‍ത്തത് എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
’10 രൂപയ്ക്ക് കൊച്ചിനഗരസഭ ഊണു നല്‍കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രകമ്ബനം കൊള്ളുമ്ബോഴാണ് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഒരു പൈസപോലും വാങ്ങാതെ അനേകര്‍ക്ക് അത്താഴം നല്‍കി വരുന്നകാര്യം ഓര്‍ത്തത്. നഗരത്തിലെ തെരുവുകളില്‍ക്കഴിയുന്നവരും അന്യ സംസ്ഥാനത്തൊഴിലാളികളും പശിയടക്കുന്നു. അത്താഴപ്പട്ടിണി എന്ന തീക്കടല്‍ താണ്ടുന്നു. വെറുതേ ഓര്‍ത്തതാണ്’, ജോണ്‍ ഡിറ്റോ വ്യക്തമാക്കി.
അതേസമയം, പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകള്‍ക്കു തുണയായി എന്ന് വേണം പറയാന്‍. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു കറികളില്ലെന്ന് ഒരു ചാനലില്‍ വന്ന വാര്‍ത്തയാണു വിവാദത്തിനു തിരികൊളുത്തിയത്. ഇതോടെ കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് പെട്ടന്നായിരുന്നു.

Related Articles

Back to top button