India

എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് പുതിയ ഫീച്ചറുകളുമായി പേടിഎം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം നിലവിലെ കാഷ്ബാക്ക് പോലുള്ള ആവേശകരമായ ഓഫറുകള്‍ക്കൊപ്പം എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഇനി ഐവിആര്‍എസ്, മിസ്ഡ് കോള്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ബുക്ക് ബുക്ക് ചെയ്യുന്നതിന് പേടിഎം വഴി പണം അടയ്ക്കാം. മറ്റ് ഏതൊരു പ്ലാറ്റ്‌ഫോമിലൂടെയോ ചാനലിലൂടെയോ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ അധികം സമയം ലഭിക്കുന്നു പേടിഎമ്മിലൂടെ പണം അടയ്ക്കാന്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് പണം അടച്ചാല്‍ മതി.

പേടിഎമ്മിലൂടെ ആദ്യമായി ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 900 രൂപവരെ കാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴും ഉപയോക്താവിന് പേടിഎം ഫസ്റ്റ് പോയിന്റുകളും ലഭിക്കും. ഇത് വാലറ്റ് ബാലന്‍സിലൂടെയോ വൗച്ചറുകളായോ ഉപയോഗിക്കാം. ഇന്‍ഡേന്‍, എച്ച്പി, ഭാരത് ഗ്യാസ് എന്നിങ്ങനെ മൂന്ന് പ്രമുഖ എല്‍പിജി കമ്പനികളില്‍ നിന്നും സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനും ഓഫറുകള്‍ ലഭ്യമാണ്. പേടിഎം പോസ്റ്റ്‌പെയ്ഡില്‍ ചേര്‍ന്നിട്ടുള്ള ഉപഭോക്താവിന് പിന്നീട് പേയ്‌മെന്റ് നടത്താനും അവസരം ഉണ്ട്.

പേടിഎം ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യും മുമ്പ് വിലകള്‍ പരിശോധിക്കാനും ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയാലിറ്റി പോയിന്റ്‌സ് നേടാനും സാധിക്കും. ഗ്യാസ് സിലിണ്ടറിന്റെ ഡെലിവറി ട്രാക്ക് ചെയ്യാനുള്ള അവസരമാണ് പേടിഎം ലഭ്യമാക്കുന്ന മറ്റൊരു സവിശേഷത. റീഫില്ലുകള്‍ക്ക് തനിയെ ഓര്‍മപ്പെടുത്തലുകളും ലഭിക്കും. എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇതുവഴി പേടിഎം ലളിതമാക്കി. ‘ബുക്ക് ഗ്യാസ് സിലിണ്ടര്‍’ എന്ന ടാബില്‍ ഉപയോക്താവ് പ്രവേശിച്ച് മൊബൈല്‍ നമ്പര്‍/എല്‍പിജി ഐഡി/കണ്‍സ്യൂമര്‍ നമ്പര്‍ ഇതില്‍ ഏതെങ്കിലും നല്‍കി പേയ്‌മെന്റ് നടത്തിയാല്‍ മാത്രം മതി. സിലിണ്ടര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ ഗ്യാസ് ഏജന്‍സി വഴി എത്തും.

യൂട്ടിലിറ്റി വിഭാഗത്തില്‍ പ്രധാനമാണ് എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങെന്നും ഈ സേവനത്തില്‍ കൂടുതല്‍ നവീകരണം കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ ബുക്കിംഗ് സൗകര്യങ്ങള്‍ ഇതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണെന്നും ഉപയോക്താവിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങള്‍ക്ക് മനസിലാകുമെന്നും പുതിയ സവിശേഷതകള്‍ വികസിപ്പിച്ചിരിക്കുന്നത് ഒരുപാട് ഗവേഷണങ്ങള്‍ക്കു ശേഷമാണെന്നും പേടിഎം വക്താവ് പറഞ്ഞു.

Related Articles

Back to top button